Home / What's New
Good morning! ഗ്ലോബൽ നായർ മാട്രിമോണിയുടെ പുതുവത്സര കലണ്ടർ, ബഹുമാനപ്പെട്ട അംഗങ്ങളുടെയും, ചില കരയോഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും, കന്യാകുമാരി ജില്ലയിലും, പലർക്കും എത്തിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷം!!! ഈ വർഷം 200 കലണ്ടർ മാത്രമാണ് പ്രിൻറ് ചെയ്തത്.. അടുത്തവർഷം, ഇതേ രീതിയിൽ വളരുകയാണെങ്കിൽ കുറഞ്ഞത് ആയിരം കലണ്ടറുകൾ എങ്കിലും പ്രിൻറ് ചെയ്ത് കേരളത്തിൻറെ എല്ലാ ഭാഗങ്ങളിലും ഉള്ള അംഗങ്ങൾക്ക് സൗജന്യമായി എത്തിക്കണമെന്ന് പ്രതീക്ഷിക്കുന്നു!!! ഇന്ന് കലണ്ടർ വിതരണം ചെയ്തത്, നാഗർകോവിൽ എൻഎസ്എസ് കരയോഗത്തിന്റെ മുൻ സെക്രട്ടറി ശ്രീ മധു ദാമോദരൻ നായർക്ക് ഏതാനും കോപ്പികൾ നൽകി കൊണ്ടാണ്!!! നായർ സമുദായത്തിന്റെ സംസ്കാരം ഉൾക്കൊള്ളുന്ന, പല തറവാടുകളും ഇന്നും കന്യാകുമാരിയിലും നാഗർകോവിലിലും, പത്മനാഭപുരത്തും ഒക്കെയുണ്ട് എന്നുള്ളത് ഒരുപക്ഷേ കേരളത്തിൻറെ വടക്കൻ ജില്ലകളിൽ നിന്നുള്ള പലർക്കും അറിയില്ലായിരിക്കും!!! അവരിൽ പലരും കന്യാകുമാരി, നാഗർകോവിൽ ഭാഗങ്ങളിൽ നിന്നുള്ള ആലോചനകൾ വേണ്ട എന്ന് പറയുന്നതിനു മുമ്പ് ഒരു പ്രാവശ്യം കൂടി ചിന്തിക്കണം എന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു!!! നിങ്ങളുടെ കുടുംബത്തിന് ചേരുന്ന ആലോചനകൾ ലോകത്തിന്റെ ഏത് ഭാഗത്തുനിന്ന് വന്നാലും സ്വീകരിക്കാൻ തയ്യാറായാൽ ഒരുപക്ഷേ കുട്ടികൾക്ക് കൂടുതൽ നല്ല മാച്ചുകൾ ലഭിച്ചേക്കും (ഈ അഭിപ്രായം വ്യക്തിപരം മാത്രം, നിങ്ങളുടെ ആരുടെയും സ്വാതന്ത്ര്യത്തിൽ കൈകടത്തുനിന്നില്ല എന്നുകൂടി അറിയിക്കുന്നു) ഗ്ലോബൽ നായർ മാട്രിമോണി ഇത്രയധികം വളരാൻ സഹായിച്ചത്, ശ്രീ മധുവിനെ പോലെയുള്ള പലരുടെയും സഹകരണം കൊണ്ടാണ്.. നാഗർകോവിലിൽ നിന്നൊക്കെ ഇത്രയധികം അംഗങ്ങൾ ഗ്രൂപ്പിൽ വന്നുചേർന്നതിന് പ്രധാന കാരണക്കാർ ഇവരൊക്കെ തന്നെ... ഇവരുടെ നിസ്വാർത്ഥ സേവനത്തിന് മുമ്പിൽ ഒരിക്കൽ കൂടി കൂപ്പുകൈ!!! കലണ്ടർ വിതരണം ചെയ്യാൻ സഹായിച്ച, ഐഎസ്ആർഒ മുൻ ഡയറക്ടർ ഡോ: എം ആർ സുരേഷ്, വലിയവിള എൻഎസ്എസ് കരയോഗം ജോയിൻറ് സെക്രട്ടറിയും ജ്യോത്സനുമായ ശ്രീ സതീഷ് ബാബു, ശ്രീ നന്ദഗോപാൽ ത്രയംബകത്ത്, അമേരിക്കയിൽ നിന്നുള്ള ശ്രീ സുരേന്ദ്രൻ നായർ സർ, എറണാകുളത്തുനിന്നുള്ള ഡോക്ടർ റാണി വിനോദ്, ഇംപ്റസ്സ് അഡ് മാനേജിംഗ് ഡയറക്ടർ ശ്രീ രാജ് കുമാർ, നെടിയാങ്കോട് എൻഎസ്എസ് കരയോഗം പ്രസിഡൻറ് ശ്രീ ഉണ്ണികൃഷ്ണൻ സാർ തുടങ്ങി എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു (ആരുടെയെങ്കിലും പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക) പ്രിൻറ് ചെയ്യാനുള്ള എളുപ്പത്തിന്, സർക്കാർ കലണ്ടറിന്റെ അതേ മോഡൽ പിന്തുടർന്നപ്പോൾ, മറ്റ് മതസ്ഥരുടെ വിശേഷങ്ങളും കലണ്ടറിൽ ഉണ്ടായി എന്ന ഒരു ന്യൂനത ഇപ്രാവശ്യം കാണുന്നു.. ഇത് അറിയിച്ച ഡോക്ടർ റാണി വിനോദിന് നന്ദി അറിയിക്കുന്നു!!! തെറ്റുകളിൽ നിന്നാണ് നാം പലതും പഠിക്കുന്നത്.. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന അംഗങ്ങൾ നമ്മുടെ സുഹൃത്തുക്കളാണ്, ഭാവിയിൽ ഇതുപോലുള്ള തെറ്റുകൾ തിരുത്തി കൂടുതൽ നല്ല രീതിയിൽ, സമുദായത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ, മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ശ്രമിക്കാം എന്ന് ഉറപ്പുനൽകിക്കൊണ്ട് നിർത്തുന്നു Admin