What's New
What's New

Home / What's New

നവദമ്പതികൾക്ക് ഗ്ലോബൽ നായർ മാട്രിമോണിയുടെ മൊമെന്റോ!!!

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, നമ്മുടെ പ്ലാറ്റ്ഫോം വഴി ഏതാണ്ട് 12 ഓളം വിവാഹങ്ങൾ നടന്നു എന്ന് അറിയാൻ കഴിയുന്നു... മറ്റ് പല ഏജൻസികളെയും പോലെ, വിവാഹം നടക്കുകയാണെങ്കിൽ, ഫീസ് ആവശ്യപ്പെടുന്ന ഒരു പ്ലാറ്റ്ഫോം അല്ല ഇത്!! ഇങ്ങനെയുള്ള ഭയപ്പാടു കൊണ്ടായിരിക്കാം പലരും, വിവാഹം നിശ്ചയമാകുമ്പോൾ നമ്മെ അറിയിക്കാതെ സാവധാനത്തിൽ ഗ്രൂപ്പിൽ നിന്നും അപ്രത്യക്ഷമാകുന്നത്!!! മാട്രിമോണി ഗ്രൂപ്പുകളിൽ ഒരു പ്രാവശ്യത്തെ രജിസ്ട്രേഷൻ ഫീസ് അല്ലാതെ, വിവാഹം നടന്നാലും ഇല്ലെങ്കിലും ഒരു രീതിയിലുള്ള ചാർജുകളും ഗ്ലോബൽ നായർ മാട്രിമോണി ആവശ്യപ്പെടുന്നതല്ല!! മാത്രമല്ല ഈ പ്ലാറ്റ്ഫോം വഴി വിവാഹം നടക്കുമ്പോൾ അത് അറിയിക്കുന്നവർക്ക്, നവദമ്പതികളുടെ ഫോട്ടോ അടങ്ങിയ, ഗ്ലോബൽ നായർ മാട്രിമോണിയുടെ ആശംസകളോടുകൂടിയ ഒരു മൊമെന്റോ (ആയിരം രൂപയിൽ കവിയാത്തത്) നൽകുന്നതായിരിക്കും!! മാത്രമല്ല അവരുടെ ഫോട്ടോ നമ്മുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും!!!(തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും മാത്രം നേരിട്ട് എത്തിക്കുമ്പോൾ, മറ്റു പ്രദേശങ്ങളിലുള്ളവർ കൊരിയർ ചാർജ് നൽകിയാൽ മാത്രമേ അയക്കാൻ കഴിയുകയുള്ളൂ!!) ഈ പ്ലാറ്റ്ഫോം വഴി വിവാഹം നിശ്ചയമാകുമ്പോൾ തീർച്ചയായും ഞങ്ങളെ അറിയിക്കാൻ മറക്കാതിരിക്കുക!! കമ്മ്യൂണിറ്റിയിലെ എല്ലാവരുടെയും അനുഗ്രഹം വഴി പുതു ജീവിതത്തിലേക്ക് നടന്നു കയറുന്ന ദമ്പതികൾക്ക് സന്തോഷം നൽകുന്ന കാര്യം കൂടി ആയിരിക്കും അത്. Admin