Home / What's New
Good morning!! "വിദ്യാധനം സർവ്വധനാൽ പ്രധാനം".. വിവാഹമാലോചിക്കുമ്പോഴും പങ്കാളികളുടെ വിദ്യാഭ്യാസ യോഗ്യത വളരെ പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെ!!!.. എത്ര നെറ്റ് വർത്തുള്ള ആലോചനകൾ വന്നാലും, റപ്യൂട്ടേഷൻ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയവർക്കാണ് മിക്കവാറും എല്ലാവരും കൂടുതൽ വെയിറ്റേജ് നൽകുന്നത്.. പ്രത്യേകിച്ച് മലയാളികൾ ഈ വിഷയത്തിൽ വളരെ ശ്രദ്ധ ചെലുത്തുന്നു!!! ഇതു മനസ്സിലാക്കി, പ്രൊഫൈൽ തയ്യാറാക്കുന്ന മിക്കവരും അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ എടുത്തു കാണിക്കാറുണ്ട്!!! ഇന്നത്തെ കാലത്ത് വിദ്യാഭ്യാസ യോഗ്യതകളുടെ ആധികാരികത, യൂണിവേഴ്സിറ്റി വെബ്സൈറ്റുകളിൽ പോലും ലഭ്യമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഗ്ലോബൽ നായർ മാട്രിമോണി, പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ വെരിഫൈ ചെയ്തിട്ടില്ല!! ഇങ്ങനെയുള്ള വിവരങ്ങൾ വെരിഫൈ ചെയ്യാനുള്ള ബാധ്യത വിവാഹം ആലോചിക്കുന്നവർക്കാണെന്ന് പലപ്രാവശ്യം എഴുതിയിട്ടുണ്ട്!! വിവാഹ വിഷയത്തിൽ മിക്കവരും സത്യസന്ധത കാണിക്കും എന്ന് അറിയാം!! കാരണം ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു പറയുക വഴി ഭാവിയിൽ അവർക്ക് തന്നെയായിരിക്കും പ്രശ്നങ്ങൾ ഉണ്ടാവുക!!! എങ്കിൽപോലും വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയ വിഷയങ്ങളെപ്പറ്റി, ബന്ധപ്പെട്ട യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റ് വഴിയോ, മറ്റ് പ്രൈവറ്റ് ഏജൻസികൾ വഴിയോ അന്വേഷണം നടത്തുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും!!! എല്ലാ വിഷയങ്ങളിലും സത്യസന്ധത പുലർത്താൻ കമ്മ്യൂണിറ്റിയിലെ എല്ലാവരും ശ്രമിക്കട്ടെ!!! അതുവഴി എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു!!! Admin