Home / What's New
നമ്മുടെ കമ്മ്യൂണിറ്റിക്ക് വേണ്ടി സൗജന്യ സേവനം നൽകുന്ന മഹത് വ്യക്തികളെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ്. കമ്മ്യൂണിറ്റിയിൽ മിക്കവരും വിവാഹ പൊരുത്തം നോക്കുന്നവരാണ്!!! ഈ വിഷയത്തിൽ പുറത്തുള്ള പല ജോത്സ്യന്മാരും നടത്തുന്ന ചൂഷണങ്ങൾ തടയാൻ വേണ്ടി, നമ്മുടെ പ്ലാറ്റ്ഫോമിൽ തന്നെ സൗജന്യ സേവനം നൽകാൻ തയ്യാറായി പ്രഗൽഭരായ മൂന്ന് ജോത്സ്യന്മാരാണ് സേവനം നൽകുന്നത്... 1) ശ്രീ ടിവി സതീഷ് ബാബു, എൻഎസ്എസ് കരയോഗം വലിയവിള 2) ശ്രീ സൂര്യകുമാർ ഏവൂർ, എൻഎസ്എസ് കരയോഗം ഏവൂർ 3) ശ്രീ ശൈലേഷ് എസ് നായർ, എൻഎസ്എസ് കരയോഗം കൂടപ്പുലം എന്നിവരുടെ സേവനത്തിനുള്ള ആദരസൂചികമായി, അവർക്ക് ഒരു മൊമെന്റോ നൽകി ആദരിക്കുന്നു!!! കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ ഒരു ഗെറ്റ്റ്റുഗദർ നടത്തി, പ്രമുഖ വ്യക്തികളെ കൊണ്ട് ഇത് നൽകേണ്ടതാണെങ്കിലും, തൽക്കാലം അതിനുള്ള സാമ്പത്തികശേഷി നമുക്ക് ഇല്ലാത്തതിനാൽ അവർക്ക് ഇത് നേരിട്ട് നൽകുകയാണ്!! അവരുടെ സേവനത്തിന് കമ്മ്യൂണിറ്റിയുടെ പേരിൽ ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ട് നിർത്തുന്നു കമ്മ്യൂണിറ്റി അഡ്മിൻ