What's New
What's New

Home / What's New

ജ്യോതിഷി ശ്രീ ശൈലേഷ് എസ് നായരെ ആദരിച്ചു!

കമ്മ്യൂണിറ്റി അംഗങ്ങൾക്കായി സൗജന്യ വിവാഹ പൊരുത്ത സേവനം നൽകുന്ന, ആദരണീയനായ ജ്യോതിഷി ശ്രീ ശൈലേഷ് എസ് നായരെ ആദരിച്ചു! കോട്ടയം ജില്ലയിൽ കൂടപ്പുലം എൻഎസ്എസ് കരയോഗം സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ കെ ജിയുടെയും, അതേ കരയോഗത്തിലെ ജോയിൻറ് സെക്രട്ടറി ശ്രീ ജയകൃഷ്ണൻ കെ ആർ ന്റെയും സാന്നിധ്യത്തിൽ, കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് പൊതുവെയും, ഈ മാട്രിമോണി ഗ്രൂപ്പിന് പ്രത്യേകമായും സൗജന്യ സേവനങ്ങൾ നൽകുന്ന ശ്രീ ശൈലേഷ് എസ് നായരെ അദ്ദേഹത്തിൻറെ ഗൃഹത്തിൽ, ഒരു മൊമെന്റോ നൽകി ആദരിച്ചു!!! ഈ മാട്രിമോണി പ്ലാറ്റ്ഫോം കൂടുതൽ അംഗങ്ങളിലേക്ക് എത്തുന്നതിന് സഹായിക്കുന്ന എല്ലാ എൻഎസ്എസ് കരയോഗങ്ങളെയും പ്രത്യേകം പ്രത്യേകം അനുമോദിക്കുന്നു!