Home / What's New
അതിഥികളെ ആദരിക്കുന്നതാണ് നമ്മുടെ സംസ്കാരം!! നമ്മുടെ കുട്ടികൾക്ക്, വിവാഹ ആലോചനകൾക്കായി വിളിക്കുന്നവരും അതിഥികൾ തന്നെ!!! ഗ്രൂപ്പിൽ നമ്മൾ പ്രൊഫൈൽ പോസ്റ്റ് ചെയ്തതിനാൽ ആണല്ലോ അവർ വിളിക്കുന്നത്. അങ്ങനെയുള്ളവരുടെ ഫോൺവിളികൾക്ക് അർഹമായ ബഹുമാനം നൽകി അവരുമായി മാന്യതയോടെ സംസാരിക്കുക.. അവർ ഏജന്റുമാർ അല്ലല്ലോ?!! അവരെ എന്തിന് വെറുപ്പിക്കണം!??? ഗ്രൂപ്പിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഈ മാന്യത നിലനിർത്തുന്നു എന്ന് അറിയാം എങ്കിൽ പോലും.. ചിലരെങ്കിലും താല്പര്യമില്ലാത്ത ഫോൺവിളി വരുമ്പോൾ, പരുഷമായി മറുപടി പറയുന്നു എന്ന് മനസ്സിലാക്കുന്നതിനാലാണ് ഇങ്ങനെ എഴുതേണ്ടി വരുന്നത്. താല്പര്യമില്ല എങ്കിൽ ആ വിഷയം പറഞ്ഞ് മാന്യമായി ഒഴിവാക്കുക.. വീണ്ടും അവരിൽ ആരും വിളിക്കാൻ സാധ്യതയില്ല!!! അതുപോലെ ഏതെങ്കിലും ജില്ലകളിൽ നിന്നോ, അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക ജോലികൾ ഉള്ളവരിൽ നിന്നോ മാത്രം ആലോചന മതിയെങ്കിൽ ആ വിവരം വ്യക്തമായി നിങ്ങളുടെ പ്രൊഫൈലിൽ എഴുതുക.. അതുവഴി അനാവശ്യ ഫോൺ വിളികൾ ഒഴിവാക്കാം. "അതിഥി ദേവോ ഭവ".. വിവാഹ കാര്യങ്ങൾക്ക് ഫോൺ വിളിക്കുന്നവരും ദേവന്മാർക്ക് തുല്യർ തന്നെ!!! Admin