Home / What's New
കർക്കടകമാസത്തിലെ രാമായണ പാരായണത്തിനായി ഗ്ലോബൽ നായർ വെൽഫെയർ അസോസിയേഷൻറെ വാട്സ്ആപ്പ് പ്ലാറ്റ്ഫോമിൽ പ്രത്യേകമായി ഒരു ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.. ഇന്നുമുതൽ ഈ ഗ്രൂപ്പിൽ രാമായണ പാരായണവും അതുപോലെ രാമായണ മഹത്വത്തെ പറ്റിയുള്ള സന്ദേശം പ്രഗൽഭ വ്യക്തികളായ ശ്രീ ഏവൂർ സൂര്യകുമാർ,ഉണ്ണികൃഷ്ണൻ നായർ സാർ തുടങ്ങിയവയിൽ നിന്നും വോയിസ്സ് മെസ്സേജ് രൂപത്തിൽ ലഭിക്കുന്നതും ആയിരിക്കും ലോകത്തിലെ തന്നെ ആദ്യത്തെ മഹാകാവ്യമായ രാമായണത്തിന്റെ സന്ദേശം കൂടുതൽ അംഗങ്ങളിലേക്ക് എത്തിക്കാനായി ഈകമ്മ്യൂണിറ്റി നടത്തുന്ന എളിയ പരിശ്രമത്തിന് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു! രാമായണമാസത്തിന്റെ അവസാനം രാമായണത്തെ ആസ്പദമാക്കി ഒരു ക്വിസ് മത്സരം ഓൺലൈൻ ആയി നടത്തുന്നതായിരിക്കും... മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വ്യക്തിക്ക് ഗ്ലോബൽ നായർ മാട്രിമോണി 1001 രൂപയുടെ ക്യാഷ് പ്രൈസും അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും... അതുപോലെ രണ്ടാം സ്ഥാനത്ത് എത്തുന്നയാൾക്ക് 501 രൂപയും പ്രശംസാ പത്രവും നൽകുമെന്നും അറിയിക്കുന്നു. കുട്ടികൾ ഉൾപ്പെടെ കമ്മ്യൂണിറ്റിയിൽ ഉള്ള ആർക്കുവേണമെങ്കിലും സൗജന്യമായി ഈ ഗ്രൂപ്പിൽ ചേരാവുന്നതും, രാമായണം പാരായണം ചെയ്യാവുന്നതും അതുപോലെ ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതും ആകുന്നു. സ്നേഹപൂർവ്വം കമ്മ്യൂണിറ്റി അഡ്മിൻ Trivandrum 17.07.2025