Home / What's New
ഗ്ലോബൽ നായർ മാട്രിമോണി എന്ന നമ്മുടെ ഈ പ്ലാറ്റ്ഫോം ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റി അംഗങ്ങളിലേക്ക് എത്തുന്നത്, നമ്മളിൽ പലരും നേരിട്ട് കണ്ടിട്ടില്ലാത്ത പല സമുദായ സ്നേഹികളുടെയും നിസ്വാർത്ഥമായ സഹകരണവും സേവനവും വഴിയാണ്. കേരളത്തിനകത്തും പുറത്തും ഉള്ള പല എൻഎസ്എസ് കരയോഗങ്ങളും ഈ വിഷയത്തിൽ നമുക്ക് സഹായകമായി പ്രവർത്തിക്കുന്നുണ്ട്... ഇതിൽ പല കരയോഗങ്ങൾക്കും സ്വന്തമായി മാട്രിമോണി പ്ലാറ്റ്ഫോം ഉണ്ട് എങ്കിൽ പോലും, പ്രൊഫൈലുകൾ പരസ്പരം ഷെയർ ചെയ്യുന്നത് വഴി കൂടുതൽ അംഗങ്ങളിലേക്ക് അത് എത്തുവാനും വിവാഹങ്ങൾ നടന്നുകാണാനും കാരണമാകുന്നു. നേരത്തെ അനൗൺസ് ചെയ്തത് പോലെ, കഴിഞ്ഞ ഒരു വർഷം ഏറ്റവും അധികം പ്രൊഫൈലുകൾ നമ്മുടെ പ്ലാറ്റ്ഫോമിലേക്ക് ഷെയർ ചെയ്ത് നിരവധി അംഗങ്ങളുടെ വിവാഹത്തിന് സഹായിച്ച കരമന എൻഎസ്എസ് കരയോഗത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. സ്വന്തമായി മിഥുനം മംഗല്യ സഹായി എന്ന ഒരു ബ്യൂറോ ഉണ്ടെങ്കിൽ പോലും, അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പ്രൊഫൈലുകൾ നമ്മുടെ പ്ലാറ്റ്ഫോമിലേക്ക് ദിവസവും ഷെയർ ചെയ്യുകയും, അതുപോലെ ഗ്ലോബൽ നായർ മാട്രിമോണിയിലെ പ്രൊഫൈലുകൾ അവരുടെ ബ്യൂറോ വഴി കൂടുതൽ അംഗങ്ങളിലേക്ക് എത്തിക്കുക വഴിയുമാണ് ഇത് സാധ്യമായത്. ഇന്നലെ, ഈ കരയോഗത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ ഈ വിഷയം അറിയിച്ച്, മാട്രിമോണി ബ്യൂറോയുടെ ചുക്കാൻ പിടിക്കുന്ന കരയോഗം സെക്രട്ടറി ശ്രീ സതീഷ് കുമാറിന് ഗ്ലോബൽ നായർ മാട്രിമോണി ഒരു മൊമെന്റോ നൽകി ആദരിച്ചു! ഇതിനുള്ള അവസരം നൽകിയ കരയോഗം പ്രസിഡന്റ് ശ്രീ ഉപേന്ദ്രൻ നായർ അവറുകൾക്കും കമ്മറ്റിയിലെ ഓരോ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ കരയോഗത്തിന്റെ പ്രവർത്തന മാതൃക മറ്റ് കരയോഗങ്ങൾക്കും പ്രചോദനമാകട്ടെ. Admin Trivandrum 23.08.2025