What's New
What's New

Home / What's New

commendation to Sri V Unnikrisnan Nair,President,NSS Karayogam,Nediyancode

കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചതുപോലെ, നമ്മുടെ പ്ലാറ്റ്ഫോമിൽ കൂടുതൽ ആളുകളെ ചേർക്കാൻ സഹായിക്കുന്ന, അതുപോലെ കൂടുതൽ ആളുകളിലേക്ക് പ്രൊഫൈൽ ഷെയർ ചെയ്യാൻ സഹായിക്കുന്ന എല്ലാവരെയും ആദരിക്കേണ്ടത് നമ്മുടെ കടമയായി തന്നെ കാണുന്നു!!! കഴിഞ്ഞ ഒരു വർഷത്തിനിടെ, തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള നെടിയാങ്കോട് എൻഎസ്എസ് കരയോഗത്തിന്റെ പ്രസിഡന്റായ ശ്രീ വി ഉണ്ണികൃഷ്ണൻ നായർ, വളരെയധികം സമുദായ അംഗങ്ങൾക്ക് നമ്മുടെ പ്ലാറ്റ്ഫോമം വഴി വരുന്ന പ്രൊഫൈലുകൾ ഷെയർ ചെയ്തിരുന്നു.. ഇദ്ദേഹത്തിൻറെ കരയോഗത്തിൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു വിവാഹങ്ങൾ നിശ്ചയം ആവുകയും ചെയ്തു!!.. നമ്മുടെ പ്ലാറ്റ്ഫോം സമുദായ അംഗങ്ങളിലേക്ക് എത്താൻ സഹായിച്ചതിനുള്ള ആദരസൂചകമായി അദ്ദേഹത്തിന് ഗ്ലോബൽ നായർ മാട്രിമോണിയുടെ പേരിൽ ഒരു മൊമെന്റോ സമർപ്പിക്കുന്നു!! ഇത് ഒരു തുടക്കം മാത്രം!! നമ്മുടെ പ്ലാറ്റ്ഫോമിന് വേണ്ടി സൗജന്യ സേവനം നൽകുന്ന, ജ്യോതിഷികൾ ഉൾപ്പെടെയുള്ളവർക്കും, ഭഗവദ്ഗീത, ലളിതാസഹസ്രനാമം തുടങ്ങിയവ സൗജന്യമായി പഠിപ്പിക്കുന്നവർക്കും, കൂടുതൽ വിവാഹങ്ങൾ നടക്കാൻ കാരണമാകുന്ന എൻഎസ്എസ് കരയോഗങ്ങൾക്കും, കരിയർ ഡെവലപ്മെൻറ് ഗ്രൂപ്പിൽ ഏറ്റവും പ്രയോജനപ്രദമായ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർക്കും എല്ലാം ഘട്ടം ഘട്ടമായി ഗ്ലോബൽ നായർ മാട്രിമോണിയുടെ അംഗീകാരം ഉണ്ടായിരിക്കുന്നതാണ്!!!.. എല്ലാവർക്കും നന്ദി!!.. ഈ പ്ലാറ്റ്ഫോം ഇനിയും ഉയരങ്ങളിലേക്ക് നീങ്ങട്ടെ!!!