Home / What's New
നമ്മുടെ ചെയർമാൻ ഡോ. കെ. ആർ. മധു കുമാർ രചിച്ച “പദവികൾക്കപ്പുറം ഒരു ജീവിതം” എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ഇന്ന് തിരുവനന്തപുരത്ത് വിജയകരമായി നടന്നു. ഈ പുസ്തകം നമ്മുടെ കമ്മ്യൂണിറ്റി അംഗങ്ങൾ നിർബന്ധമായും വാങ്ങണമെന്ന് പറയാൻ ഞങ്ങൾക്ക് യാതൊരു അവകാശവുമില്ല. കാരണം, ഈ കമ്മ്യൂണിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും മാട്രിമോണി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇവിടെ അംഗങ്ങളായിരിക്കുന്നത്. എങ്കിലും, പുസ്തകം വായിക്കാനും വാങ്ങാനും താൽപര്യമുള്ളവർക്ക് കൊറിയർ ചാർജ് ഉൾപ്പെടെ ₹150 നൽകി പുസ്തകം സ്വന്തമാക്കാവുന്നതാണ്. പുസ്തകവിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഗ്ലോബൽ നായർ മാട്രിമോണി പ്ലാറ്റ്ഫോമിന്റെ വികസനത്തിനായി വിനിയോഗിക്കുമെന്ന് നമ്മുടെ ചെയർമാൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട്, പുസ്തകം വായിക്കാൻ താൽപര്യമുള്ളവർ മാത്രം വാങ്ങി സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. For details please contact-9778789350(Whats App only) സ്നേഹപൂർവ്വം, ടീം ഗ്ലോബൽ നായർ മാട്രിമോണി നോട്ട്: പുസ്തകം വാങ്ങാൻ താൽപര്യമുള്ളവർ ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഗ്രൂപ്പിൽ ജോയിൻ ചെയ്ത്, അവരുടെ പേര്, കോൺടാക്ട് നമ്പർ, പൂർണ്ണ വിലാസം എന്നിവ നൽകുക. തുടർന്ന് പുസ്തകം കൊറിയർ വഴി അയച്ചുതരുന്നതായിരിക്കും.