Home / What's New

സന്തോഷവാർത്ത 🌸 ഗ്ലോബൽ നായർ മാട്രിമോണിയുടെ വിശിഷ്ടാംഗങ്ങളും കൊല്ലം ശൂരനാട് നിവാസികളുമായ ശ്രീ രാമകൃഷ്ണപിള്ളയുടെയും ശ്രീമതി രാജിയുടെയും മകൻ അമൽ കൃഷ്ണനും, ശ്രീ മോഹനൻ നായരുടെയും ശ്രീമതി ഷീജയുടെയും മകൾ ഡോ. മനീഷയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ആഗസ്റ്റ് 30-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ശുഭമുഹൂർത്തത്തിൽ മംഗളകരമായി നടന്നു. അമൽ കൃഷ്ണന്റെയും ഡോ. മനീഷയുടെയും വിവാഹനിശ്ചയ വാർത്തയും നേരത്തെ നമ്മുടെ കമ്മ്യൂണിറ്റിയിൽ സന്തോഷപൂർവ്വം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഈ സന്തോഷകരമായ വിവാഹവാർത്ത ഗ്ലോബൽ നായർ മാട്രിമോണിയെ അറിയിച്ച അമൽ കൃഷ്ണന്റെ അമ്മ ശ്രീമതി രാജിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. പുതിയൊരു ജീവിതയാത്രയ്ക്ക് തുടക്കം കുറിച്ച അമൽ കൃഷ്ണനും ഡോ. മനീഷക്കും സ്നേഹവും ഐക്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ദീർഘമായ ദാമ്പത്യജീവിതം ആശംസിക്കുന്നു. 💐 ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയം നിറഞ്ഞ വിവാഹാശംസകൾ! 💐 Trivandrum 02.09.2026