What's New
What's New

Home / What's New

സന്തോഷവാർത്ത

ചെന്നൈ നിവാസികളായ ശ്രീ. എ. ബാലകൃഷ്ണന്റെയും ശ്രീമതി ഷീജ ബാലകൃഷ്ണന്റെയും മകൻ ബി. കിഷോറിനും, ശ്രീ. അൻബലഗന്റെയും ശ്രീമതി ശ്രീജയുടെയും മകൾ ആസ്രിഷയ്ക്കുമായി അനുയോജ്യമായ വിവാഹബന്ധം ഇരുകുടുംബങ്ങളും ഗ്ലോബൽ നായർ മാട്രിമോണി പ്ലാറ്റ്ഫോമിലൂടെ കണ്ടെത്തിയ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഇവരുടെ വിവാഹനിശ്ചയം 2027 ഫെബ്രുവരി 28-ന് ചെന്നൈയിൽ വച്ചും, വിവാഹം 2027 ജൂൺ 13-ന് ഗുരുവായൂരിൽ വച്ചും നടത്താൻ നിശ്ചയിച്ചിരിക്കുന്നു. രണ്ട് കുടുംബങ്ങളെ പരസ്പരം ബന്ധുക്കളാക്കുന്ന മഹത്തായ ഒരു കർമ്മത്തിന് വഴിയൊരുക്കാനും, അവരുടെ പ്രിയപ്പെട്ട മക്കൾക്ക് അനുയോജ്യമായ ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കാനും ഗ്ലോബൽ നായർ മാട്രിമോണിക്ക് കഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ട്. രണ്ട് കുടുംബങ്ങളെ സ്നേഹബന്ധത്തിലൂടെ ഒരുമിപ്പിക്കുന്ന ഇത്തരം ഓരോ വിജയവും നമ്മുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അർത്ഥവും പ്രചോദനവും നൽകുന്നു. അതോടൊപ്പം, ജീവിതപങ്കാളിയെ തേടുന്ന ഗ്ലോബൽ നായർ മാട്രിമോണിയിലെ മറ്റ് അംഗങ്ങൾക്കും ഇത്തരം വാർത്തകൾ കൂടുതൽ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ പ്ലാറ്റ്ഫോമിൽ , വിശ്വാസമർപ്പിച്ചതിനും ഈ സന്തോഷവാർത്ത ഞങ്ങളുമായി പങ്കുവച്ചതിനും ഇരുകുടുംബങ്ങളോടും ഹൃദയപൂർവം നന്ദി അറിയിക്കുന്നു. ആസ്രിഷയ്ക്കും ,കിഷോറിനും, ഇരുകുടുംബങ്ങൾക്കും ഗ്ലോബൽ നായർ മാട്രിമോണിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. അവരുടെ വരാനിരിക്കുന്ന ജീവിതയാത്ര സ്നേഹവും സന്തോഷവും ഐക്യവും നിറഞ്ഞതാകട്ടെ. — ടീം ഗ്ലോബൽ നായർ മാട്രിമോണി Trivandrum 11.09.2026